പാലാരിവട്ടം പാലം അഴിമതി : അനുമതി നൽകി ഉത്തരവിറക്കിയതിൽ പങ്കില്ലെന്ന് മുഹമ്മദ് ഹനീഷ്

പാലാരിവട്ടം പാലം അഴിമതി കേസിൽ റോഡ്‌സ് ആൻ ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ മുൻ എംഡി മുഹമ്മദ് ഹനീഷിന്റെ മൊഴിയെടുക്കൽ പൂർത്തിയായി.
മുൻകൂർ തുക കൈമാറാനുള്ള അപേക്ഷ പൊതുമരാമത്ത് വകുപ്പിന് കൈമാറുക മാത്രമാണ് ചെയ്തതെന്ന് ഹനീഷ് മൊഴി നൽകി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനാണ് കൈമാറിയത്. അനുമതി നൽകി ഉത്തരവിറക്കിയതിൽ പങ്കില്ലെന്നും മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. നാലുമണിക്കൂർ നീണ്ട മൊഴിയെടുപ്പിലാണ് ഹനീഷ് ഇക്കാര്യങ്ങൾ പറഞ്ഞത്.
കേസിൽ മുഖ്യപ്രതിയായ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ മൂന്ന് തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ഇബ്രാഹിം കുഞ്ഞ് ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്.
നേരത്തെ കേസ് അട്ടിമറിക്കാൻ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ നൽകിയിരുന്നു. ഡിവൈഎസ്പി ആർ അശോക് കുമാറിനെയും ഫോർട്ട് സിഐ കെകെ ഷെറിയെയുമാണ് സസ്‌പെൻഡ് ചെയ്തത്.
Story Highlights- muhammed haneesh statement recorded palarivattom over bridge scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here