ഉത്തർപ്രദേശിലേക്ക് ട്രെയിൻ ഉണ്ടെന്ന് തെറ്റിധരിച്ച് കണ്ണൂരിൽ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ തിരിച്ചയച്ചു

ഉത്തർപ്രദേശിലേക്ക് ഇന്ന് ട്രെയിൻ ഉണ്ടെന്ന് തെറ്റിധരിച്ച് നൂറോളം ഇതര സംസ്ഥാന തൊഴിലാളികൾകണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തി. വളപട്ടണത്ത് നിന്ന് കാൽനടയായാണ് ഇവർ കണ്ണൂരിലെത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധികളും പൊലീസും അനുനയിപ്പിച്ച് തിരിച്ചയക്കാൻ ശ്രമിച്ചെങ്കിലും ഇവർ ആദ്യം കൂട്ടാക്കിയില്ല. റെയിൽവേ സ്റ്റേഷന്റെ മുന്നിൽ തൊഴിലാളികൾ പ്രതിഷേധിച്ചതോടെ പൊലീസ് തടഞ്ഞു.
read also:ജോലി സമയത്തിലെ വർധന; വിവാദ ഉത്തരവ് പിൻവലിച്ച് ഉത്തർപ്രദേശ് സർക്കാർ
ക്യാമ്പുകളിൽ ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പരാതിപ്പെട്ടു. എന്നാൽ, അവശ്യ സാധനങ്ങൾ നൽകിയിട്ടുണ്ടെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.തുടർന്ന് മൂന്ന് കെഎസ്ആർടിസി ബസുകളിൽ തൊഴിലാളികളെ തിരികെ ക്യാമ്പുകളിലേക്ക് കൊണ്ടുപോയി.
Story highlights-Other state workers from Kannur who were mistaken for a train to Uttar Pradesh were sent back
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here