മാസ്ക് ധരിക്കാത്തതിന് യുപി പൊലീസിന്റെ ശിക്ഷ; യുവാക്കളെ റോഡിലിട്ട് ഉരുട്ടി

u p police

മാസ്‌ക് ധരിക്കാത്തതിന് കുടിയേറ്റ തൊഴിലാളികളെ റോഡിലിട്ട് ഉരുട്ടി ഉത്തര്‍പ്രദേശ് പൊലീസ്. ഹാപുര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവിധ രാഷ്ട്രീയ നേതാക്കളടക്കം പ്രതിഷേധവുമായി രംഗത്തെത്തി.

മാസ്‌ക് ധരിക്കാതെ എത്തിയ കുടിയേറ്റ തൊഴിലാളികളെ രണ്ട് പൊലീസുകാര്‍ ചേര്‍ന്നാണ് പ്രാകൃത രീതിയില്‍ ശിക്ഷിച്ചത്. റോഡിൽ കിടന്ന് ഉരുളാൻ നിർബന്ധിച്ച പൊലീസ് യുവാക്കളെ ലാത്തി ഉപയോ​ഗിച്ച് അടിക്കുകയും ചെയ്തു. റോഡിന്റെ ഇരുവശത്തേക്കും തൊഴിലാളികളെ ഉരുട്ടിക്കുന്നതിന് നിരവധി പേരാണ് സാക്ഷികളായത്. എന്നാല്‍ ആരും ഇത് തടയാനോ പൊലീസിനെ ചോദ്യംചെയ്യാനോ തയ്യാറായില്ല.

read also:മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാൻ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. യുവാക്കളെ റോഡിൽ ഉരുട്ടിയ പൊലീസ് ഉദ്യോ​ഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായാണ് വിവരം.

story highlights- uttar pradesh, mask, coronavirus

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top