ആലപ്പുഴയിൽ ബോട്ട് സർവീസുകൾ പുനരാരംഭിച്ചു

Alappuzha resume boat services 

ആലപ്പുഴയിൽ ബോട്ട് സർവീസുകൾ പുനരാരംഭിച്ചു. ഒരു ബോട്ടിൽ 50% ആളുകൾക്ക് മാത്രമേ യാത്ര ചെയ്യാൻ അനുമതിയുള്ളു. ടിക്കറ്റ് നിരക്കും വർധിപ്പിച്ചിട്ടുണ്ട്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജില്ലയിലെ പ്രധാന പൊതുഗതാഗത സർവീസായ ബോട്ടുകൾ പ്രവർത്തനം ആരംഭിച്ചത്. ആദ്യ ദിനം മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ജലഗതാഗത ഡയറക്ടർ വ്യക്തമാക്കി. ഒരു ബോട്ടിൽ 50% ആളുകൾക്ക് മാത്രമേ യാത്ര ചെയ്യാനാവൂ.

മിനിമം ടിക്കറ്റ് നിരക്ക് 6 രൂപയിൽ 8 രൂപയാക്കി. ഒപ്പം 3 കിലോമീറ്റർ കൂടുതൽ ദൂരമുള്ള യാത്രയുടെ നിരക്ക് 33% ശതമാനവും വർധിപ്പിച്ചു. എന്നാലും ബോട്ട് സർവീസ് ആരംഭിച്ചതിന്റെ ആശ്വാസത്തിലാണ് ആലപ്പുഴക്കാർ. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ അനുവദിക്കാനാണ് തീരുമാനം.

Story Highlights- Alappuzha resume boat services

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top