സർവകലാശാലാ പരീക്ഷകൾ മാറ്റിയേക്കും; അന്തിമ തീരുമാനം നാളെ

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന കേരള, എംജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചേക്കുമെന്ന് സൂചന. ജൂണിലേക്കാകും പരീക്ഷകൾ മാറ്റുക. നാളെ കേരള, എംജി സർവകലാശാല വൈസ് ചാൻസലർമാരുമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വീഡിയോ കോൺഫറൻസിന് ശേഷം അന്തിമ തീരുമാനമുണ്ടാകും.
എംജി സർവകലാശാല പരീക്ഷകളിൽ മാറ്റമില്ലെന്ന് സർവകലാശാല വാർത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു. മെയ് 27ന് നടക്കാനിരിക്കുന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാത്രം മാറ്റുമെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ നിലവിൽ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാൻ ആലോചിക്കുകയാണ് അധികൃതർ. കേരള സർവകലാശാല പരീക്ഷകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിരുന്നില്ല.
മെയ് 26 മുതൽ നടത്താനിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ദീർഘാനാളായി തുടരുന്ന ആശയക്കുഴപ്പങ്ങൾക്കൊടുവിലാണ് പരീക്ഷകൾ മാറ്റിവച്ചുവെന്ന വാർത്ത മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിക്കുന്നത്.
Story Highlights- final decision on university exams tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here