ജയ്പൂർ,ഡൽഹി എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേയ്ക്കുള്ള അദ്യ ശ്രമിക് ട്രെയിനുകൾ ഇന്ന്

ജയ്പൂർ,ഡൽഹി എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേയ്ക്കുള്ള അദ്യ ശ്രമിക് ട്രെയിനുകൾ ഇന്ന്. ജയ്പൂരിൽ നിന്ന് ഉച്ചയ്ക്ക് 12 മണിക്കും, ഡൽഹിയിൽ നിന്ന് വൈകിട്ട് 6 മണിക്കുമാണ് ട്രെയിൻ പുറപ്പെടുക. റെയിൽവേ മാർഗനിർദേശം അനുസരിച്ചാണ് യാത്ര അനുവദിക്കുക.
ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്നവരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്രമിക് ട്രെയിനുകൾ ഇന്ന് കേരളത്തിലേക്ക് പുറപ്പെടുന്നത്. രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആദ്യ ട്രെയിൻ പുറപ്പെടും. നോർക്ക വഴി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കാണ് മുൻഗണന. വൈകിട്ട് ആറ് മണിക്കാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള രണ്ടാമത്തെ നോൺ സ്റ്റോപ്പ് ട്രെയിൻ.
ജയ്പൂരിൽ നിന്നുള്ള ട്രെയിനിന് കോഴിക്കോട്, എറണാകുളം ,തിരുവനന്തപുരം എന്നിവിടങ്ങളാണ് സ്റ്റോപ്പ് ഉള്ളത്. ഇതുകൂടാതെ തൃശൂരും, ആലപ്പുഴയിലും ഡൽഹിയിൽ നിന്നുള്ള ട്രെയിനിന് സ്റ്റോപ്പ് ഉണ്ട്. 1304 യാത്രക്കാരാണ് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ ഉണ്ടാവുക. യുപി, ജമ്മു കാശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് യാത്രക്കാരുണ്ട്. സാനിറ്റൈസർ, മാസ്‌ക് എന്നിവയ്ക്ക് പുറമേ രണ്ടു ദിവസത്തെ ഭക്ഷണവും വെള്ളവും യാത്രക്കാർ കരുതണം. ട്രെയിനിനകത്തും പുറത്തും സാമൂഹിക അകലം പാലിക്കണം.
Story Highlights- Train Service, Indian Railway
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here