കേരള തീരങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല

fisherman

കേരള തീരത്തും കന്യാകുമാരി, ലക്ഷ്വദ്വീപ് തീരങ്ങളിലും മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മണിക്കൂറില്‍ 45 മുതല്‍ 55 കിലോ മീറ്റര്‍ വേഗതയില്‍ വടക്കു-പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആയതിനാല്‍ മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

തമിഴ്‌നാട്, പുതുച്ചേരി ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്നുള്ള തെക്ക് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
അംഫന്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം ഉള്ളതിനാലാണ് മത്സ്യത്തൊഴിലാളികള്‍ക്കുള്ള പ്രത്യേക ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്നും നാളെയും മധ്യ ബംഗാള്‍ ഉള്‍ക്കടലിലും,വടക്ക് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 150 മുതല്‍ 160 കിലോ മീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 180 കിലോ മീറ്റര്‍ വേഗതയിലും അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

read also:അംഫന്‍ കരതൊട്ടു; ഒഡീഷയിലും, പശ്ചിമബംഗാളിലും റെഡ് അലേര്‍ട്ട്

മധ്യ പടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത ആറ് മണിക്കൂറിലും തുടര്‍ന്നുള്ള 12 മണിക്കൂറില്‍ വടക്ക് പടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലിലും സമുദ്ര സ്ഥിതി അതി പ്രക്ഷുബ്ധമായി തുടരാനാണ് സാധ്യത.ആയതിനാല്‍ അടുത്ത 24 മണിക്കൂറില്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിലും, വടക്ക് ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Story highlights-Fishermen should not go fishing on the Kerala coast

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top