അംഫന്‍ കരതൊട്ടു; ഒഡീഷയിലും, പശ്ചിമബംഗാളിലും റെഡ് അലേര്‍ട്ട്

amphan cyclone

അംഫന്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാള്‍ തീരത്തെത്തി. ഒഡീഷയിലും, പശ്ചിമബംഗാളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അംഫന്‍ തീരത്തെത്തിയതിനെ തുടര്‍ന്ന് തീര ജില്ലകളില്‍ കനത്ത മഴയാണ് ഉണ്ടായത്. ഭുവനേശ്വറിലേക്കുള്ള ട്രെയിന്‍ വഴി തിരിച്ചുവിട്ടു. പാരദ്വീപിലും അതി ശക്തമായ മഴയാണ്. ഒഡീഷയില്‍ കനത്ത കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നു.

ഉച്ചയ്ക്ക് 2.30 ഓടെയാണ് ചുഴലിക്കാറ്റ് കരതൊട്ടതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത നാല് മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കും. അടുത്ത ആറ് മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.

Story Highlights: Amphan Red alert in Odisha and West Bengalനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More