Advertisement

സ്വർണവില സർവകാല റെക്കോർഡിൽ; ജ്വല്ലറികൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു

May 20, 2020
Google News 1 minute Read
jewellery shops reopen after lock down

ലോക്ക് ഡൗൺ ഇളവുകളെത്തുടർന്ന് സംസ്ഥാനത്തെ ജ്വല്ലറികൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു. സ്വർണാഭരണങ്ങളും വ്യാപാരകേന്ദ്രവും അണുവിമുക്തമാക്കിയ ശേഷം സുരക്ഷ മാനദണ്ഡങ്ങളോടെയാണ് പ്രവർത്തനം തുടങ്ങിയത്. രണ്ട് മാസത്തോളമാണ് ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തെ ജ്വല്ലറികൾ അടഞ്ഞു കിടന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ ജ്വല്ലറികൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ ഇളവുകളെത്തുടർന്ന് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാമെന്ന സർക്കാർ നിർദേശമനുസരിച്ചാണ് രണ്ട് മാസങ്ങൾക്ക് ശേഷം ഇന്ന് സ്വർണ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നത്. അണുനശീകരണം അടക്കം സർക്കാർ നൽകിയ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് വ്യപാരം നടത്തുക.

സ്വർണം വാങ്ങാൻ എത്തുന്നവരെ തെർമൽ ഗൺ ഉപയോഗിച്ച് ശരീരോഷ്മാവ് അളക്കുകയും, എല്ലാവർക്കും മാസ്‌കുകളും സാനിറ്റൈസറുകളും ലഭ്യമാക്കിയ ശേഷമാണ് സ്ഥാപനത്തിലേക്ക് കടത്തിവിടുന്നത്. സ്വർണ വ്യാപാര മേഖലയിൽ ഏറ്റവും കൂടുതൽ വിൽപന നടക്കേണ്ട മാസമാണ് ലോക്ക് ഡൗണിൽ നഷ്ടമായത്. നിലവിൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നവരാണ് സ്വർണം വാങ്ങാൻ ജ്വല്ലറികളിലേക്കെത്തുന്നത്.

അതേസമയം സർവകാല റെക്കോർഡിലാണ് സ്വർണ്ണവില കുതിക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന് 34,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ വർധിച്ച് 4335 രൂപയാണ് ഇന്നത്തെ വില. ആഗോളതലത്തിൽ സ്വർണത്തിന് വില ഉയരുന്നത് നിലവിൽ വ്യാപാരത്തിനെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.

Story Highlights- jewellery shops reopen after lock down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here