കുവൈറ്റിൽ കൊവിഡ് ബാധിച്ച് കണ്ണൂർ സ്വ​ദേശി മരിച്ചു

കുവൈത്തിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ മേലെ ചൊവ്വ പുത്തൻപുരയിൽ അനൂപ് ആണ് മരിച്ചത്. 51 വയസായിരുന്നു. കൊവിഡ് ബാധിച്ച് അദാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 15 വർഷമായി കുവൈത്തിൽ ജോലി ചെയ്തു വരികയായിരുന്നു.‌

read also:സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 24 പേര്‍ക്ക്; അഞ്ചുപേര്‍ക്ക് രോഗമുക്തി

ഇതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 17 ആയി. 90 മലയാളികളാണ് ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചത്
വന്ദേഭാരത് ദൗത്യത്തിന്‍റെ ദൗത്യത്തിലൂടെ ഗള്‍ഫില്‍ നിന്ന് നിരവധി മലയാളികളാണ് നാട്ടിലേക്കെത്തിയത്. ഇന്നുമാത്രം ദൗത്യത്തിന്‍റെ ഭാഗമായി ആറ് വിമാനങ്ങളാണ് കേരളത്തിലെത്തുന്നത്.

story highlights- coronavirus, kuwait, kannur native man, covid 19, gulfനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More