ഡൽഹിയിൽ നിന്ന് ആദ്യ ശ്രമിക് ട്രെയിൻ വൈകീട്ട് ആറിന് പുറപ്പെടും

ഡൽഹിയിൽ നിന്ന് മലയാളികൾക്കായിയുള്ള ആദ്യ ശ്രമിക് ട്രെയിൻ വൈകിട്ട് 6 മണിക്ക് പുറപ്പെടും. വിദ്യാർത്ഥികളുൾപ്പെടെ 1304 യാത്രക്കാരുടെ സ്ക്രീനിംഗ് പുരോഗമിക്കുകയാണ്.
ഉത്തരേന്ത്യയിൽ കുടുങ്ങിക്കിടന്ന നിരവധി മലയാളി വിദ്യാർത്ഥികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഡൽഹിയിൽ നിന്ന് ആദ്യ ശ്രമിക് ട്രെയിൻ പുറപ്പെടുന്നത്.1304 യാത്രക്കാരിൽ 971 പേരും ഡൽഹിയിൽ നിന്നുള്ളവരാണ്. ജില്ലാകേന്ദ്രങ്ങളിലാണ് ഇവരുടെ സ്ക്രീനിംഗ് പരിശോധന. യു പി, ജമ്മു കശ്മീർ, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് മറ്റുള്ള യാത്രക്കാർ.
read also:ന്യൂഡൽഹിയിൽ നിന്ന് രണ്ടാമത്തെ തീവണ്ടി എത്തി; ട്രെയിനിലാകെ 196 യാത്രക്കാർ
ഡൽഹിക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർക്ക് കേരള സ്കൂളിലാണ് സ്ക്രീനിംഗിന് സൗകര്യമൊരുക്കിയത്. വിദ്യാർത്ഥികൾക്ക് പുറമെ ഗർഭിണികളും നഴ്സുമാരും യാത്രക്കാരിൽ ഉൾപ്പെടുന്നു. വെള്ളിയാഴ്ച കേരളത്തിലെത്തുന്ന ട്രെയിൻ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ എന്നിവിടങ്ങളിൽ നിർത്തും. അതേസമയം രാജസ്ഥാനിലെ ജയ്പൂരിലും പഞ്ചാബിലെ ജലന്ധറിലും കുടുങ്ങിക്കിടന്ന മലയാളികളുമായുള്ള ട്രെയിൻ പുറപ്പെട്ടു. ജയ്പൂരിൽ നിന്ന് പുറപ്പെട്ട ട്രെയിനിന്റെ യാത്രാ ചെലവ് രാജസ്ഥാൻ സർക്കാരും ജലന്തറിൽ നിന്നുള്ള ട്രെയിൻ ചെലവ് പഞ്ചാബ് സർക്കാരുമാണ് വഹിക്കുന്നത്.
Story highlights-Shramik special train, delhi to kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here