എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു. കേന്ദ്ര മാർഗ നിർദേശം ജൂൺ ആദ്യവാരം വരും. അതിന് ശേഷം തിയതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പരീക്ഷകൾ മാറ്റിയതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ തീരുമാനം വരുന്നത്. നേരത്തെ പരീക്ഷകളിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നത് സ്ഥിതി വഷളാക്കുമെന്ന തരത്തിൽ ആശങ്കകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നിലവിൽ പരീക്ഷ മാറ്റിയെന്ന വിവരം പുറത്തുവരുന്നത്.
മാറ്റിവച്ച പരീക്ഷകൾ ജൂൺ ആദ്യവാരം തുടങ്ങും. പരീക്ഷാ തിയതി സംബന്ധിച്ചുള്ള വിവരം പിന്നീട് അറിയിക്കും.
Story Highlights- sslc plus two exams postponed again
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here