എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; 26 ന് തന്നെ തുടങ്ങും

sslc exam

കൊവിഡ് 19 പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഈ മാസം 26 ന് തന്നെ തുടങ്ങും. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. കൊവിഡ് 19 പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 26 മുതല്‍ 30 വരെ തിയതികളില്‍ നടത്തുമെന്നാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് 26 മുതല്‍ 30 വരെ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുകയാണെങ്കില്‍ അവര്‍ക്ക് പിന്നീട് വരുന്ന സേ പരീക്ഷയില്‍ റഗുലര്‍ ആയി പരീക്ഷ എഴുതാന്‍ സാധിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ഈ കുട്ടികള്‍ക്ക് മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സാധ്യമാകുന്ന രീതിയില്‍ ക്രമീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവാണ് ഉത്തരവിറക്കിയിരിക്കുന്നത്.

എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരുകളുടെയും സിബിഎസ്ഇയുടെയും അഭ്യര്‍ത്ഥന മാനിച്ചായിരുന്നു ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി പരീക്ഷ നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയത്.

Story Highlights: No change in SSLC plus exams

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top