സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനൊപ്പം മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍, യൂത്ത് കോഓ ര്‍ഡിനേറ്റര്‍മാര്‍, യുവ ക്ലബുകള്‍, ജില്ലാ യുവജനകേന്ദ്രങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്. പൊതുസ്ഥലങ്ങള്‍, ഓടകള്‍, കുടിവെള്ള സ്രോതസുകള്‍ തുടങ്ങി വിവിധ മേഖലകളിലാണ് ശുചീകരണം നടത്തുന്നത്.
ജില്ലാ യുവജന കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളിലും കോ ഓഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ പഞ്ചായത്തു തലങ്ങളിലും ശുചീകരണം നടത്തും. ജൂണ്‍ ഒന്നുവരെയാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കാലവര്‍ഷം എത്തുന്നതിനു മുന്‍പ് സംസ്ഥാനം മുഴുവന്‍ ശുചീകരിക്കുകയാണ് ലക്ഷ്യം. കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Story Highlights: State Youth Welfare Board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here