സോണിയ ഗാന്ധിക്കെതിരെ കേസ്

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കേസ്. പി.എം കെയറിന്റെ വിശ്വാസ്യത ചോദ്യംചെയ്ത് ട്വീറ്റ് ചെയ്തതിനാണ് സോണിയ ഗാന്ധിക്കെതിരെ കേസെടുത്തത്. കർണാടക ശിവമോഗയിലെ സാഗര ടൗൺ പൊലീസ് സ്‌റ്റേഷനിൽ ഐ.പി.സി 153 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. അഭിഭാഷകനായ കെ.വി. പ്രവീൺ ആണ് പരാതിക്കാരൻ.
പിഎം കെയേർസ് ഫണ്ടിന്റെ സുതാര്യത സംബന്ധിച്ച് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്ന ട്വീറ്റാണ് കേസിനാസ്പദമായത്. മേയ് 11നാണ് കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിപ്പ് പ്രസിദ്ധീകരിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോൾ എന്തിനാണ് പുതിയ ഫണ്ട് എന്നായിരുന്നു ചോദ്യം. അഴിമതി തടയാൻ പി.എം കെയേർസ് ഫണ്ട് ഓഡിറ്റ് ചെയ്യണമെന്നും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് അഭിഭാഷകനായ കെ.വി. പ്രവീൺ പൊലീസിൽ പരാതി നൽകിയത്.
read also: സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൂടി കൊവിഡ്; 8 പേർക്ക് രോഗമുക്തി
അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് കോൺഗ്രസ് ഉന്നയിച്ചതെന്നും സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും ഇതിന് ഉത്തരവാദികളാണെന്നും പ്രവീൺ പരാതിയിൽ ചൂണ്ടിക്കാട്ടി. ആരോപണം ജനങ്ങളിൽ അവിശ്വാസമുണ്ടാക്കാനും അവരെ പ്രകോപിപ്പിക്കാനും കാരണമായെന്നും പരാതിയിൽ പറയുന്നു.
story highlights- sonia gandhi, PM-CARES Fund
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here