മാധ്യമ പ്രവർത്തകനെ അപമാനിച്ച കേസ്; അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

മാധ്യമം ദിനപത്രം കോഴിക്കോട് ബ്യൂറോ സീനിയർ റിപ്പോർട്ടർ സി.പി ബിനീഷിനെ നരിക്കുനിക്കടുത്ത കാവുംപൊയിലിൽ ആൾക്കുട്ടം ആക്രമിച്ച കേസിൽ അഞ്ചു പേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. നരിക്കുനി സ്വദേശികളായ ചെറുകണ്ടിയിൽ അതുൽ (22), കാരുകുളങ്ങര അഖിൽ (26), കാരുകുളങ്ങര അനുരാഗ് (24), കണ്ണിപ്പൊയിൽ പ്രശോഭ് (24), കാവുംപൊയിൽ ഗോകുൽദാസ് (25) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി 10 മണിക്ക് പൂനുരിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഒരു വിഭാഗം നാട്ടുകാർ മോഷടാവെന്ന് പറഞ്ഞ് നടുറോഡിൽ തടഞ്ഞുവെച്ചതും അപമാനിച്ചതും. മോഷ്ടാവല്ലെന്ന് പറഞ്ഞിട്ടും പ്രതികൾ കൂടുതൽ ആളുകളെ വിളിച്ചു വരുത്തി കൈയ്യേറ്റം ചെയ്യുകയായിരുന്നു. മാത്രമല്ല, മോഷ്ടാവെന്ന് പറഞ്ഞ് ബിനീഷിന്റെ ചിത്രം ഇവർ ഫോണിൽ പകർത്തുകയും ചെയ്തു.
Story highlight: Case for insulting journalist; Police have arrested five people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here