കെ- ഫോൺ പദ്ധതിക്ക് തടസ വാദമുന്നയിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ

Electricity Regulatory Commission

പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കെ- ഫോൺ പദ്ധതിക്ക് തടസ വാദമുന്നയിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. കമ്മീഷന്റെ അനുമതിയില്ലാതെ കെ- ഫോണിന് അനുമതി നൽകാനാവില്ലെന്നാണ് നിലപാട്. തടസവാദത്തിന് മറുപടി നൽകാനൊരുങ്ങുകയാണ് വൈദ്യുതി ബോർഡ്.

ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ്, വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അതിവേഗ ഡേറ്റ. 2500 വൈ ഫൈ സോണുകൾ .ഇങ്ങിനെ സംസ്ഥാന സർക്കാർ കെ ഫോണിലൂടെ ലക്ഷ്യമിട്ടത് ഇന്റർനെറ്റ് വിപ്ലവമായിരുന്നു. കെഎസ്ഇബിക്കും കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനും 49 ശതമാനം വീതവും സംസ്ഥാന സർക്കാരിന് 2% വും ഓഹരി പങ്കാളിത്തമുള്ളതാണ് കേരള ഫൈബർ ഒപ്ടിക് നെറ്റ് വർക്ക് എന്ന കെ- ഫോൺ.

കെഎസ്ഇബിക്ക് 50%ൽ താഴെ മാത്രം ഓഹരി പങ്കാളിത്തമുള്ളപ്പോൾ ബോർഡിന്റെയും ഉപഭോക്താക്കളുടെയും താത്പര്യങ്ങൾ എങ്ങനെ സംരക്ഷിക്കും, കമ്മീഷനിൽ അപേക്ഷ നൽകാതെ കെ- ഫോണിന് എങ്ങനെ അനുമതി നൽകി, വൈദ്യുത പോസ്റ്റുകൾ വാടകക്ക് നൽകുന്നതിലൂടെ ലഭിക്കുന്ന തുക പുതിയ കമ്പനി വരുമ്പോൾ ആർക്കാകും ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയില്ലെങ്കിൽ കെഎസ്ഇബിയുടെ സ്വത്തുക്കൾ കെ- ഫോണിനായി ഉപയോഗപ്പെടുത്തരുതെന്നാണ് റെഗുലേറ്ററി കമ്മീഷൻ ഉത്തരവ്. കെ ഫോണിനായി വൈദ്യുത പോസ്റ്റുകളിലൂടെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിച്ചു തുടങ്ങിയപ്പോഴാണ് ഇരുട്ടടി പോലെ ഉത്തരവെത്തിയത്. കമ്മീഷന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാനൊരുങ്ങുകയാണ് കെഎസ്ഇബി.

Story highlight: Electricity Regulatory Commission to Intercept K-Phone Plan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top