നാല് ട്രെയിനുകൾ നാളെ തിരുവനന്തപുരത്ത് എത്തും; രണ്ട് ട്രെയിനുകൾ പുറപ്പെടും

ന്യൂഡൽഹി, ജയ്പൂർ, ജലന്ദർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി നാല് ട്രെയിനുകൾ നാളെ തിരുവനന്തപുരത്തെത്തും. ഡൽഹി, ജയ്പൂർ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകൾ പുറപ്പെടും.
ന്യൂ ഡൽഹി -തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് രാവിലെ 5.20 നും ജയ്പൂർ- തിരുവനന്തപുരം എക്‌സ്പ്രസ് രാവിലെ എട്ടു മണിക്കും ജലന്ദർ- തിരുവനന്തപുരം എക്‌സ്പ്രസ് രാവിലെ 11 മണിക്കും ഡൽഹി- തിരുവനന്തപുരം എക്‌സ്പ്രസ് ഉച്ചയ്ക്ക് മൂന്നിനുമാണ് എത്തുക.
read also:ജൂൺ ഒന്ന് മുതൽ സർവീസ് ആരംഭിക്കുന്ന ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്ന് ഡൽഹിയിലേക്ക് നാളെ രാത്രി 7.45 നും ജയ്പൂരിലേക്ക് രാത്രി എട്ടു മണിക്കും ഓരോ ട്രെയിനുകൾ പുറപ്പെടും. പോകേണ്ടവർ പവർഹൗസ് റോഡിലെ പ്രവേശന കവാടം വഴി വേണം സ്റ്റേഷനിലെത്താനെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Story Highlights- four trains reach thiruvananthapuram today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here