സ്വർണം പവന് 160 രൂപ കുറഞ്ഞു

gold

സ്വർണ വില വീണ്ടും കുറഞ്ഞു. റെക്കോർഡ് വില നിലവാരത്തിലേക്ക് എത്തിയ ശേഷം സ്വർണ വില വീണ്ടും താഴോട്ടാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സ്വർണ വില പവന് 34,520 രൂപയാണ്. 20 രൂപയാണ് സ്വർണം ഗ്രാമിന് കുറഞ്ഞത്. 160 രൂപ പവന് ഇടിവ് നേരിട്ടു.

read also:സംസ്ഥാനത്ത് മടങ്ങിയെത്തിയ പ്രവാസികളിൽ 11 പേർക്ക് കൊവിഡ് ലക്ഷണങ്ങൾ

കൊവിഡ് പശ്ചാത്തലത്തിൽ ഓഹരി വിപണി തകർച്ച നേരിടുകയാണ്. അതേസമയം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്കാണ് നിക്ഷേപകരുടെ കണ്ണുടക്കിയത്. അതിനാലാണ് സ്വർണവില റെക്കോർഡിട്ടതും. അതിനാൽ ഈ ആഴ്ച ആദ്യം സ്വർണ വില പവന് എക്കാലത്തെയും റെക്കോർഡ് ആയ 35,000 രൂപയിലേക്കെത്തി. പിന്നീട് 520 രൂപ കുറഞ്ഞു. ശേഷം ഇന്നലെ വീണ്ടും സ്വർണ വില 160 രൂപ താഴ്ന്നു.

Story highlights-gold rate decreased 160 rsനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More