സംസ്ഥാനത്ത് മടങ്ങിയെത്തിയ പ്രവാസികളിൽ 11 പേർക്ക് കൊവിഡ് ലക്ഷണങ്ങൾ

11 expats exhibited covid symptoms

സംസ്ഥാനത്ത് മടങ്ങി എത്തിയ 11 പേരെ കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. വിദേശ രാജ്യങ്ങളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും മടങ്ങി എത്തിയവർക്കാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്.

വിദേശത്ത് നിന്ന് കൊച്ചിയിൽ എത്തിയ ഒരു ഗർഭിണി അടക്കം 4 പേരെയാണ് കൊവിഡ് രോഗ ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ദുബായ്, ലണ്ടൻ, മനില എന്നീ രാജ്യങ്ങളിൽ നിന്ന് മടങ്ങി എത്തിയ പ്രവാസികൾ ആണ് ഇവർ. എറണാകുളം സ്വദേശികളായ രണ്ട് പേരടക്കം നാലുപേരേയും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

read also:മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം

കുവൈറ്റിൽ നിന്ന് 178 യാത്രക്കാരുമായി തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ വിമാനത്തിലേ നാല് തിരുവനന്തപുരം സ്വദേശികളെയാണ് കൊവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിൽ നിന്നും 226 യാത്രക്കാരുമായി തിരുവനന്തപുരത്തത്തിയ രാജധാനി എക്‌സ്പ്രസ്സിലെ ഒരാളെയും രോഗലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.

സലാലയിൽ നിന്ന് 180 യാത്രക്കാരുമായി കരിപ്പൂർ എത്തിയ വിമാനത്തിലെ രണ്ട് പാലക്കാട് സ്വാദേശികളെ രോഗ ലക്ഷണങ്ങളെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights- 11 expats exhibited covid symptoms

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top