മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം

രാജ്യത്തെ കൊവിഡ് കേസുകളിൽ വൻവർധനവ്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. ഉത്തർപ്രദേശിൽ മടങ്ങിയെത്തിയ 1041 കുടിയേറ്റ തൊഴിലാളികൾക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. രാജസ്ഥാനിൽ കൊവിഡ് കേസുകൾ 6000 കടന്നു.
രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 39.62 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലക്ഷത്തിൽ ഏഴ് പേർക്ക് കൊവിഡ് ബാധിക്കുന്നുണ്ട്. എന്നാൽ, ലക്ഷത്തിൽ 62 ആണ് ആഗോളനിരക്കെന്ന് കേന്ദ്രസർക്കാർ വ്യക്‌തമാക്കി.
Read Also: രാജ്യത്ത് 24 മണിക്കൂറിനിടെ 5611 പുതിയ കൊവിഡ് കേസുകള്‍, 140 മരണം
മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 40000ലേക്ക് അടുക്കുകയാണ്. മുംബൈയിൽ മാത്രം രോഗബാധിതർ 24118 ആയി. ഗുജറാത്തിൽ 398 പുതിയ കേസുകളും 30 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 12539 ആണ്. തമിഴ്നാട്ടില്‍ രോഗബാധിതര്‍ 13000 കടന്നു. 743 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം രോഗബാധിതർ 8228 ആയി. ഡൽഹിയിൽ പോസിറ്റീവ് കേസുകൾ 11000 കടന്നു. 24 മണിക്കൂറിനിടെ 534 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ കൊവിഡ് കേസുകൾ 6000 കടന്നു. ഉത്തർപ്രദേശിൽ കൊവിഡ് കേസുകൾ 5000 കടന്നു. 249 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെയാണ്, കുടിയേറ്റ തൊഴിലാളികൾക്ക് വ്യാപകമായി കൊവിഡ് സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഉത്തർപ്രദേശിലെ ആകെ കൊവിഡ് കേസുകൾ 5175 ആയി ഉയർന്നു.
Story Highlights: maharashtra gujarat tamilnadu delhi covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here