കൊവിഡ് വ്യാപനം തടയാൻ സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടത് എങ്ങനെ…?

കൊവിഡ് വ്യാപനം തടയുന്നതില്‍ കേരളം ബഹുദൂരം മുന്നിലാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടുകൂടി ധാരാളം ആളുകൾ ജോലികൾക്കായി പൊതുഇടങ്ങളിൽ എത്തിത്തുടങ്ങിയതോടെ രോഗവ്യാപന സാധ്യതയും കൂടിക്കൊണ്ടിരിക്കുകയാണ്.അതോടൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളില്‍ നിന്നും ധാരാളം പ്രവാസികള്‍ ഇപ്പോള്‍ കേരളത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി വിവിധ സ്ഥാപനങ്ങളുമായും വ്യക്തികളുമായും ബന്ധപ്പെടേണ്ടിവരുന്നവരുടെ എണ്ണവും കൂടിക്കൂടി വരുന്നു. ഇതും രോഗ സാധ്യതതയും സമൂഹ വ്യാപന സാധ്യതയും വർധിപ്പിക്കുന്നതാണ്.
കൊവിഡ് പ്രതിരോധത്തിലെ വെല്ലുവിളികൾ വർധിച്ചെങ്കിലും ലോക്ക്ഡൗൺ തുടർന്നുപോകാനാകില്ല. ഈ സാഹചര്യത്തിൽ കൊവിഡ് നമുക്ക് ചുറ്റുമുണ്ടെന്ന് മനസിലാക്കി അതിന് അനുസൃതമായി രീതിയിൽ എങ്ങനെ സുരക്ഷിതമായി ജീവിക്കാം എന്നത് വളരെ പ്രസക്തമാണ്. കൊവിഡ് ഉയർത്തുന്ന വെല്ലുവിളികൾ മനസിലാക്കി അവ പ്രതിരോധിക്കുന്നതിനായി ഒരു പുതിയ ആരോഗ്യ ശീലങ്ങളിലധിഷ്ടിതമായ ജീവിത ശൈലിയിലേക്ക് സ്വയം പരിവർത്തനം ചെയ്യേണ്ടത് അനിവാര്യമാണ്. പൊതുഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിന് സംസ്ഥാന സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നൽകുന്ന നിർദേശങ്ങൾ ഇവയാണ്.
എന്താണ് സാമൂഹിക അകലം? എങ്ങനെ പാലിക്കാം
രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പരം ഇടപെടുമ്പോള്‍ പാലിക്കേണ്ട ശാരീരിക അകലത്തെയാണ് സാമൂഹിക അകലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി മറ്റു വ്യക്തികളില്‍ നിന്ന് കുറഞ്ഞതു മൂന്ന് അടി അകലം (ഒരു മീറ്റര്‍) പാലിക്കുക.
പൊതുയിടങ്ങളിലോ മറ്റു വ്യക്തികളുമായോ മാത്രമല്ല സ്വന്തം ഭവനങ്ങളില്‍ പോലും ശരിയായ സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ പ്രസക്തി നാള്‍ക്കു നാള്‍ വര്‍ധിച്ചു വരികയാണ്.
ഉത്സവം, വിവാഹം, പാലുകാച്ചല്‍ തുടങ്ങി പൊതു ചടങ്ങുകളിലും പരിപാടികളിലും പങ്കെടുക്കുമ്പോള്‍ വ്യക്തികള്‍ തമ്മില്‍ ഈ അകലം പാലിക്കേണ്ടതുണ്ട്.
മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങി വിവിധയിടങ്ങളില്‍ നിശ്ചിത അകലം പാലിച്ചുകൊണ്ട് മാത്രം ഇടപാടുകള്‍ നടത്തുക.
സ്ഥാപനങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ അകലം പാലിക്കുന്നതിന്‍റെ ഭാഗമായി അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവിടെ മാത്രം നില്‍ക്കുക.
തിരക്ക് കൂട്ടരുത്.
റിവേഴ്സ് ക്വാറന്‍റന്‍റെ ഭാഗമായി 60 വയസിന് മുകളില്‍ പ്രായമുള്ളവരുമായും രോഗസാധ്യത കൂടുതലുള്ളവരുമായും ശാരീരിക അകലം പാലിക്കുന്നത് ഉത്തമമായിരിക്കും
story Highlights – social distance, arogyakeralam,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here