ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സംഗീത ധിൻഗ്ര സെഗലിന്റെ രാജി കേന്ദ്രം സ്വീകരിച്ചു

ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സംഗീത ധിൻഗ്ര സെഗലിന്റെ രാജി കേന്ദ്രസർക്കാർ സ്വീകരിച്ചു. കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ജുഡീഷ്യൽ അംഗമായി ചുമതലയേൽക്കാനാണ് ജഡ്ജി രാജി സമർപ്പിച്ചത്. ജൂണിൽ വിരമിക്കാനിരിക്ക ലഭിച്ച നിയമനം ജസ്റ്റിസ് സംഗീത ധിൻഗ്ര സെഗൽ സ്വീകരിക്കുകയിരുന്നു.
കേന്ദ്ര സർക്കാരാണ് ജസ്റ്റിസ് സെഗലിനെ കോമ്പറ്റീഷൻ കമ്മീഷനിലേക്ക് ശുപാർശ ചെയ്തതെന്നാണ് വിവരം. കേന്ദ്ര ഗവൺമെന്റ് തന്നെ രൂപീകരിക്കുന്ന കമ്മിറ്റിയിൽ ഒരു ചെയർപേഴ്‌സണും രണ്ട് മുതൽ ആറ് വരെ അംഗങ്ങളുമുണ്ടാകും. ഇപ്പോൾ സിസിഐയിൽ ഒരു ചെയർപേഴ്‌സണും രണ്ട് അംഗങ്ങളുമാണുള്ളത്.
2016ൽ പെർമനെന്റ് ജഡ്ജി ആയി ചുമതലയേറ്റ സംഗീത സെഗൽ ഡൽഹി സർവകലാശാലയിൽ നിന്നാണ് തന്റെ നിയമ ബിരുദം കരസ്ഥമാക്കിയത്. പബ്ലിക് അഡ്മിനിട്രേഷനിൽ ബിരുദാനന്തര ബിരുദധാരിയാണ്. 2004ൽ പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽഎൽഎം നേടി. പിന്നീട് 2012ൽ അമിറ്റി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് സ്വന്തമാക്കി. 2014ലാണ് ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജി ആയത് ജോലി തുടങ്ങിയത്. ഇവർ ഒരു ഗ്രന്ഥകാരി കൂടിയാണ്.
Story highlights-justic sangita dhingra sehgal, resigns, delhi highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here