പുതിയ മാനേജ്മെന്റിനു കീഴിൽ ബ്ലാസ്റ്റേഴ്സ് അടുമുടി മാറുന്നു; സിഇഓ വിരേൻ ഡിസിൽവ ക്ലബ് വിട്ടു

ബ്ലാസ്റ്റേഴ്സ് സിഇഓ വിരേൻ ഡിസിൽവ ക്ലബ് വിട്ടു എന്ന് റിപ്പോർട്ട്. പുതിയ മാനേജ്മെൻ്റിൻ്റെ വരവോടെയാണ് ഡിസിൽവ ക്ലബ് വിട്ടത്. അതേ സമയം, മാനേജ്മെൻ്റുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്ന് അദ്ദേഹം രാജി വെക്കുകയായിരുന്നു എന്നും ചില റിപ്പോർട്ടുകളുണ്ട്. നേരത്തെ, കഴിഞ്ഞ എല്ലാ സീസണുകളിലും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന സന്ദേശ് ജിങ്കനും ക്ലബ് വിട്ടിരുന്നു.
Read Also: സമീർ നസ്രി ബ്ലാസ്റ്റേഴ്സിലേക്ക്; ഉടമകളായി സെർബിയൻ മുൻനിര ക്ലബ്: സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം ശക്തം
വരുൺ ത്രിപുരനേനിയുടെ ഒഴിവിൽ കഴിഞ്ഞ വർഷമാണ് വിരേൻ ഡിസിൽവ ക്ലബിൽ എത്തിയത്. കഴിഞ്ഞ സീസണിൽ മികച്ച ടീമിനെ ഒരുക്കാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു.
അതേ സമയം, ജിങ്കൻ ക്ലബ് വിട്ടത് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഉഭയകക്ഷി സമ്മതപ്രകാരമാണ് ജിങ്കൻ ക്ലബ് വിടുന്നതെന്നാണ് മാനേജ്മെൻ്റിൻ്റെ വിശദീകരണം. വിദേശ ക്ലബിലേക്കാണ് ജിങ്കൻ പോകുന്നതെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അത്തരം വാർത്തകൾക്ക് സ്ഥിരീകരണമില്ല.
അടുത്തിടെ താൻ ക്ലബിൽ തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിദേശ ക്ലബിലേക്ക് പോകാൻ ജിങ്കൻ തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടുകളെ തള്ളിയാണ് താരം രംഗത്തെത്തിയത്. അഞ്ച് കോടി രൂപവരെ നല്‍കാന്‍ എടികെ തയ്യാറായിരുന്നെങ്കിലും ക്ലബ്ബ് വിടാന്‍ താല്‍പര്യമില്ലെന്ന് താരം അറിയിക്കുകയും ചെയ്തു. തുടർന്ന് ബ്ലാസ്റ്റേഴ്സുമായി 2023 വരെ താരം കരാർ ഒപ്പിടുകയും ചെയ്തു. എന്നാൽ, കാലാവധി തീരുന്നതിനു മുൻപ് ക്ലബുമായി വേർപിരിയാൻ താരം തീരുമാനിക്കുകയായിരുന്നു.
Read Also: ജിങ്കൻ ക്ലബ് വിട്ടു; സ്ഥിരീകരണവുമായി മാനേജ്മെൻ്റ്
അതേ സമയം, ഒരു സീസൺ നീണ്ട പരുക്കാണ് താരത്തെ ഒഴിവാക്കാൻ ക്ലബിനെ പ്രേരിപ്പിച്ചതെന്ന് ആക്ഷേപമുണ്ട്. മുൻ സൂപ്പർ താരമായ ഇയാൻ ഹ്യൂം തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇത്തരത്തിൽ ഒരു ആരോപണം ഉയർത്തിയിരുന്നു. ഹ്യൂമും ഒരു സീസൺ നീണ്ട പരുക്കിനു ശേഷം ടീമിൽ നിന്ന് പുറത്തായിരുന്നു. അത് ജിങ്കനും സംഭവിച്ചു എന്നാണ് ഹ്യൂം പറയുന്നത്. മറ്റൊരു മുൻ താരം മൈക്കൽ ചോപ്ര ഹ്യൂമിനെ പിന്തുണക്കുകയും ചെയ്തു. മാനേജ്മെൻ്റിന് ക്ലബ് നടത്താൻ അറിയില്ലെന്നാണ് ചോപ്ര കുറിച്ചത്.
Story Highlights: kerala blasters ceo resigned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here