കേരള സർവകലാശാല പരീക്ഷാ തീയതി; തീരുമാനം ഇന്ന്

kerala university exam date

കേരള സർവകലാശാല പരീക്ഷാ തീയതിയിൽ തീരുമാനം ഇന്ന്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലുമായി വൈസ് ചാൻസിലർമാർ നടത്തുന്ന വീഡിയോ കോൺഫറൻസിനു ശേഷം തീയതി സംബന്ധിച്ച് തീരുമാനമെടുക്കും. ഇന്ന് രാവിലെയാണ്, വീഡിയോ കോൺഫറൻസ്. 26 ന് പരീക്ഷ തുടങ്ങാനായി സർവകലാശാല തയാറെടുപ്പുകൾ നടത്തിയിരുന്നു. വിവിധ ജില്ലകളിലായി സബ്സെൻ്ററുകൾ തുടങ്ങാനും നടപടി തുടങ്ങി. ഇതിനിടെയാണ് കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. വൈകിട്ടോടെ കേന്ദ്രാനുമതി ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ സർക്കാർ നിലപാടിനു അനുസൃതമായി തീരുമാനമെടുക്കാമെന്ന് സർവകലാശാല നിലപാടെടുക്കുകയായിരുന്നു.

Read Also: എംജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

നേരത്തെ, മഹാത്മാഗാന്ധി സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചിരുന്നു. എല്ലാ ബിരുദ, ബിരുദാനന്തര പരീക്ഷകളും മാറ്റിവച്ചതായാണ് വിവരം. വാർത്താക്കുറിപ്പിലൂടെയാണ് പരീക്ഷ കൺട്രോളർ ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. 26ാം തിയതി മുതലാണ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്.

പരീക്ഷകൾ നടത്തുന്നതിനെ ചൊല്ലി സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. അതിനിടയിലാണ് വീണ്ടും പരീക്ഷ മാറ്റിവച്ചതായി എംജി സര്‍വകലാശാല പരീക്ഷാ കണ്ട്രോളർ അറിയിച്ചിരിക്കുന്നത്. പരീക്ഷകൾ നീളുന്നത് അടുത്ത അധ്യയന വർഷത്തെയും വിദ്യാർത്ഥികളുടെയും ഭാവിയെയും ബാധിക്കും.

Read Also: എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; 26 ന് തന്നെ തുടങ്ങും

അതേസമയം പ്ലസ് ടു, പത്താം തരം പരീക്ഷകൾ നിശ്ചയിച്ച ദിവസങ്ങളിൽ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരീക്ഷയുടെ തിയതിയെക്കുറിച്ച് നിരവധി ആശയക്കുഴപ്പങ്ങൾ നിലനിൽക്കയാണ് ഇന്നലത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Story Highlights: kerala university exam date to declare today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top