സ്പ്രിംഗ്ലർ വിവാദം; സർക്കാരിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്ത്

v d satheeshan-benny

സ്പ്രിംഗ്ലർ വിവാദത്തിൽ സർക്കാരിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്ത്. ഇപ്പോഴത്തെ തീരുമാനം കോൺഗ്രസിന്റെ ആരോപണങ്ങൾ പൂർണമായും ശരിവക്കുന്നതാണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാനും വിഡി സതീശൻ എംഎൽഎയും പറഞ്ഞു. സ്പ്രിംഗ്ലറുമായുള്ള മുഴുവൻ കരാറും റദ്ദാക്കാൻ സർക്കാർ തയാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ കൊവിഡ് വിവര വിശകലനം സ്പ്രിംഗ്ലറിൽ നിന്ന് ഘട്ടം ഘട്ടമായി സി-ഡിറ്റിന് കൈമാറാനുള്ള സർക്കാർ തീരുമാനം പ്രതിപക്ഷ പാർട്ടികളുടെ പോരാട്ടത്തിന്റെ വിജയമെന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും അവകാശവാദം. ഇപ്പോഴത്തെ തീരുമാനം കോൺഗ്രസിന്റെ ആരോപണങ്ങൾ പൂർണമായും ശരിവക്കുന്നതാണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാനും വിഡി സതീശൻ എംഎൽഎയും പറഞ്ഞു. സ്പ്രിംഗ്ലർ കമ്പനിയെ തിരഞ്ഞെടുത്ത നടപടിയിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

read also:ഡൽഹി- കേരളാ ശ്രമിക് ട്രെയിൻ; വിദ്യാർത്ഥികളുടെ ടിക്കറ്റിന്റെ പണം നൽകുമെന്ന് കോൺഗ്രസ്

സ്പ്രിംഗ്ലർ സ്വയം ഒഴിവായതാണോ എന്ന് സംശയിക്കുന്നതായി വിഡി സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ സിപിഎം സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതിയിലെ സർക്കാരിന്റെ മലക്കം മറിച്ചിൽ ദുരൂഹത വർധിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. രോഗികളുടെ ഡേറ്റ നഷ്ടപ്പെട്ട ശേഷമാണ് സർക്കാരിന്റെ പുതിയ നിലപാട്. ഡേറ്റ കൈമാറ്റം ചെയ്യപ്പെട്ടുവെന്നും ദുരുപയോഗം ചെയ്തുവെന്ന് വ്യക്തമാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

Story highlights-The Sprinkler Controversy; The Congress and the BJP are against the governmentനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More