കോട്ടയത്ത് മൂന്ന് പേർക്ക് കൂടി കൊവിഡ്; രണ്ട് വയസുകാരൻ രോഗമുക്തനായി

covid

കോട്ടയം ജില്ലയിൽ ഇന്ന് മൂന്നു പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് കുവൈറ്റ്‌കൊച്ചി വിമാനത്തിലെത്തിയ ഒരാൾക്കും മെയ് 11ന് ദുബായ്-കൊച്ചി വിമാനത്തിൽ എത്തിയ രണ്ടു പേർക്കുമാണ് രോഗം ബാധിച്ചത്. മൂവരും കോതനല്ലൂരിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു.

മൂന്നു പേർക്കും കൊവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, രോഗം സ്ഥീരീകരിച്ച് അമ്മയ്‌ക്കൊപ്പം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടു വയസുള്ള കുട്ടിയുടെ രണ്ടാമത്തെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായി. നിലവിൽ കോട്ടയം ജില്ലക്കാരായ ആറു പേരാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതിനു പുറമെ മഹാരാഷ്ട്രയിൽ നിന്നെത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശിയും രോഗം ബാധിച്ച് മെഡിക്കൽ കോളജിലുണ്ട്.

read also: സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൂടി കൊവിഡ്; 8 പേർക്ക് രോഗമുക്തി

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിദശാദംശങ്ങൾ

1. മെയ് 11ന് ദുബായ്-കൊച്ചി വിമാനത്തിൽ എത്തിയ മാങ്ങാനം സ്വദേശിനി(83) കോതനല്ലൂരിലെ ക്വാറന്റീൻ കേന്ദ്രത്തിൽ താമസിച്ചുവരികയായിരുന്നു. ഇവിടെ താമസിച്ചിരുന്ന ഭർത്താവിന്റെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടർന്ന് വീട്ടിലെത്തി ക്വാറന്റീനിൽ തുടർന്നു. മകനെയും കുടുംബത്തെയും സന്ദർശിക്കാനാണ് ഇവർ ദുബായിൽ പോയത്.

2. ഇതേ വിമാനത്തിൽ വന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി(42). ഈ വിമാനത്തിൽ വന്ന പത്തനംതിട്ട സ്വദേശിക്ക് നേരത്തെ രോഗം സ്ഥീരീകരിച്ചിരുന്നു.

3. മെയ് ഒൻപതിന് കുവൈറ്റ്-കൊച്ചി വിമാനത്തിൽ എത്തിയ നീണ്ടൂർ സ്വദേശി(31). ഇതേ വിമാനത്തിലെത്തിയ ഉഴവൂർ സ്വദേശിനിയായ യുവതി രോഗം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.

story highlights- coronavirus, kottayam, covid 19നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More