വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇതുവരെ കേരളത്തില്‍ എത്തിയത് 91344 പേര്‍

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ കേരളത്തില്‍ എത്തിയത് 91344 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 2961 ഗര്‍ഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളും ഉണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നത് 82299 പേരാണ്. 43 വിമാനങ്ങളിലായി 9367 ആളുകളാണ് വിദേശത്ത് നിന്ന് എത്തിയത്. അവരില്‍ 157 പേര്‍ ആശുപത്രികളില്‍ ക്വാറന്റീനിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ചികിത്സയിലുള്ളത് കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ്. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ 36 പേര്‍ വീതമാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. പാലക്കാട് 26, കാസര്‍ഗോഡ് 21, കോഴിക്കോട് 19, തൃശൂര്‍ 16 ഇങ്ങനെയാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ള മറ്റ് ജില്ലകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍
Story Highlights: 9,1344 people from abroad and other states arrived in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here