Advertisement

ലോക്ക് ഡൗൺ ലംഘിച്ച് ഭക്ഷണ വിതരണം നടത്തിയ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാർക്കെതിരെ നടപടി

May 22, 2020
2 minutes Read
indian cofee house

ലോക്ക് ഡൗൺ ലംഘിച്ച് കോഴിക്കോട് കോർപറേഷന് സമീപത്തെ ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണ വിതരണം നടത്തി. കോർപറേഷൻ ക്യാന്റീൻ കൂടിയായ ഇവിടെ ഉച്ചയോടെ നിരവധി പേരാണ് ഭക്ഷണം കഴിക്കാനെത്തിയത്. സംഭവത്തിൽ കോഫി ഹൗസ് മാനേജരടക്കം 5 പേർക്ക് എതിരെ ടൗൺ പൊലീസ് കേസെടുത്തു. ലോക്ക് ഡൗൺ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കൽ എന്നിവ പ്രകാരമാണ് കേസ്.

ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ ഹോട്ടലുകളിൽ പാർസൽ വിതരണത്തിന് മാത്രമാണ് അനുമതി. ഈ നിർദേശം നിലനിൽക്കേയാണ് കോഴിക്കോട് കോർപറേഷനോട് ചേർന്ന് നിൽക്കുന്ന ഇന്ത്യൻ കോഫി ഹൗസ് ലോക്ക് ഡൗൺ ലംഘനം നടത്തിയത്. കോർപറേഷൻ ജീവനക്കാർക്ക് മാത്രമാണ് ഭക്ഷണം നൽകിയതെന്നാണ് കോഫി ഹൗസ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, പുറത്ത് നിന്നടക്കം നിരവധിയാളുകൾ ഇവിടെയെത്തി ഭക്ഷണം കഴിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ജീവനക്കാരുടേയും ഭക്ഷണം കഴിക്കാനെത്തിയവരുടേയും മൊഴിയെടുത്തു. തുടർന്ന് സ്ഥാപനം അടപിച്ചു.

read also:ലോക്ക്ഡൗൺ കാലത്ത് എന്തുകൊണ്ട് വീട്ടിലെ വൈദ്യുതി ബിൽ കൂടുതലായി..? [24 Explainer]

സാമൂഹിക അകലം പാലിക്കാതെ ഒരു മേശയ്ക്ക് ചുറ്റും നാല് പേർ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സമീപത്തുള്ള കടക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. കോഫി ഹൗസ് തുറന്നതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിഷേധവുമായി രംഗത്ത് എത്തി.

Story highlights-Action against Indian Coffee House employees for violating lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top