‘ബെവ്ക്യു ആപ്പ് ഗൂഗിൾ റിജക്ട് ചെയ്തിട്ടില്ല’: ഫെയർകോഡ് ടെക്‌നോളജീസ് 24നോട്

google didn't reject bevq app says faircode

സംസ്ഥാനത്ത് മദ്യ വിതരണത്തിനായി ബിവറേജസ് കോർപ്പറേഷന്റെ ആപ്പ് ഗൂഗിൾ റിജക്ട് ചെയ്തിട്ടില്ലെന്ന് ഫെയർകോഡ് ടെക്‌നോളജീസ് 24നോട്. ആപ്പ് പ്ലേ സ്റ്റോറിൽ അപ്പ്‌ലോഡ് ചെയ്തിട്ടില്ലെന്നും ഫെയർകോഡ് ഡയറക്ടർ നവീൻ ട്വന്റിഫോറിനോട് പറഞ്ഞു.

മദ്യവിതരണത്തിനുള്ള ബെവ്ക്യു ആപ്പ് പ്ലേ സ്റ്റോറിൽ എത്താൻ വൈകും. ആപ്പ് അപ്‌ഡേറ്റ് ചെയ്യുകയാണെന്നും ബെവ്‌കോ തീരുമാനിക്കുന്ന തീയതിയിൽ ആപ്പ് പ്രവർത്തന സജ്ജമാകുമെന്നും ഫെയർ കോഡ് ടെക്‌നോളജീസ് വ്യക്തമാക്കി. മറ്റ് ഘടകങ്ങൾ കൂടി ശരിയായാൽ മാത്രമേ ആപ്പ് പുറത്തിറക്കാൻ സാധിക്കുകയുള്ളു. അത് തീരുമാനിക്കുന്നത് കേരളാ ഐടി മിഷനും, സ്റ്റാർട്ട് അപ്പ് മിഷനുമാണ്. അവർ തന്ന ഫീഡ്ബാക്ക് അനുസരിച്ച് ആപ്പ് അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും നവീൻ പറഞ്ഞു.

ആപ്പ് സൗജന്യമായി ചെയ്ത് കൊടുക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ സർക്കാർ ടെൻഡർ ആയതുകൊണ്ട് ചില നടപടിക്രമങ്ങൾക്ക് ശേഷമാണ് കരാർ ഏറ്റെടുത്തത്. 30 സ്റ്റാർട്ട് അപ്പ് കമ്പനികളിൽ നിന്ന് തെരഞ്ഞെടുത്ത അഞ്ച് കമ്പനികളെ ഓപ്പൺ ടെൻഡറിന് വിളിക്കുകയായിരുന്നു. ഇതിൽ നിന്നാണ് ടെൻഡർ ഫെയർകോഡിന് ലഭിക്കുന്നത്.

ആപ്പ് പുറത്തിറങ്ങുന്ന ദിവസം കൃത്യമായി പറഞ്ഞാൽ ആപ്ലിക്കേഷൻ തകർക്കാൻ ശ്രമം നടക്കും. അത് തടയാനാണ് തിയതി നേരത്തെ പ്രഖ്യാപിക്കാത്തതെന്നും നവാൻ കൂട്ടിച്ചേർത്തു.

Story Highlights- google didn’t reject bevq app says faircodeനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More