‘കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നം ഉടൻ പരിഹരിക്കും’; കളക്ടർ എസ് സുഹാസ്

s suhas

കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. ഓപറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തികൾ ഈ മാസം പൂർത്തീകരിക്കും. കനാലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഓടകൾ നവീകരിക്കേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കെന്നും ജില്ലാ കളക്ടർ പറഞ്ഞു.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്ന ഓപറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാം ഘട്ട പ്രവർത്തികളുടെ അവസാന ഘട്ടമാണ് പുരോഗമിക്കുന്നത്. ഈ മാസം അവസാനത്തോടെ നിർമാണ പ്രവർത്തികൾ പൂർത്തിയാകും. മഴക്കാലത്തിനു മുൻപ് വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.

കനാലുകളെ തമ്മിൽ ബന്ധിപ്പിച്ചു വെള്ളം കായലുകളിലേക്കു ഒഴുക്കി വിടുന്ന നിർമാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. കലൂർ സ്റ്റേഡിയം ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നിർമാണ പ്രവൃത്തികൾ നടക്കുകയാണ്. ഗതാഗതത്തിന് തടസമില്ലാതെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കുമെന്നും ഓടകൾ വൃത്തിയാക്കേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണെന്നും കളക്ടർ പറഞ്ഞു.

read also:ബ്രേക്ക് ത്രൂ രണ്ടാംഘട്ടം: കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ തോടുകള്‍ ബന്ധിപ്പിക്കും

കലൂർ മെട്രോ സ്റ്റേഷനിലെ റോഡിനിരുവശത്തുമുള്ള ചങ്ങാടംപോക്ക് തോട്, കാരണക്കോടം തോട് തുടങ്ങിയവ വൃത്തിയാക്കി തുടങ്ങി .
നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ നഗര പ്രദേശങ്ങളിലെ നാളുകളായുള്ള വെള്ളക്കെട്ടിനാണ് പരിഹാരമാവുന്നത്.

Story highlights-‘Kochi water crisis problem will be resolved soon’ Collector S. Suhas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top