‘ലാലുവിന് അഭിനയിക്കണം എന്നില്ലായിരുന്നു’; മോഹൻലാൽ സിനിമയിൽ എത്തിയ കഥ പങ്കുവച്ച് എംജി ശ്രീകുമാർ

mg sreekumar narrates mohanlal cinema entry story

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ താരവുമൊത്തുള്ള പഴയകാല ഓർമകൾ പ്രേക്ഷകരുമായി പങ്കുവച്ച് ഗായകൻ എംജി ശ്രീകുമാർ. ലാലുവും, പ്രിയദർശനും, താനും ഒരുമിച്ചുണ്ടായിരുന്ന കൗമാരകാലവും, പിന്നീട് മോഹൻലാൽ സിനിമയിലെത്തുന്നതിനെ കുറിച്ചുമെല്ലാം വീഡിയോയിൽ പ്രിയ ഗായകൻ വിശദീകരിക്കുന്നുണ്ട്.

‘നിങ്ങളുടെ മോഹൻലാൽ, എന്റെ ലാലുവിന് ഇന്ന് പിറന്നാളാണ്. ടോപ്പ് സിംഗറിന്റെ മിക്ക എപ്പിസോഡുകളും അദ്ദേഹം കാണാറുണ്ട്. അഭിനയം പോലെ തന്നെ അദ്ദേഹത്തിന് പ്രിയങ്കരമാണ് പാട്ടും. ചെറുപ്പം മുതൽ തന്നെ ഞാനും, ലാലുവും, പ്രായദർശനും ഒരുമിച്ചായിരുന്നു. ലാലിന് അഭിനയിക്കണം ന്നൈാന്നും ഇല്ലായിരുന്നു. തിരനോട്ടത്തിൽ അഭിനയിച്ചുവെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. അപ്പോഴാണ് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലേക്ക് നവോദയയുടെ ക്ഷണം വരുന്നത്. മേനകാ സുരേഷ് കുമാറും, ഞങ്ങളും ചേർന്ന് കുറച്ച് ചിത്രങ്ങളെല്ലാം എടുത്ത് ലാലിനെ തള്ളി വിടുകയായിരുന്നു. പിന്നീടാണ് ലാലിന്റെ തലവര മാറുന്നത്. അഭിനയ സിദ്ധി, അർപ്പണ മനോഭാവം എന്നിവ കൊണ്ടാണ് ലാൽ ഉയരങ്ങളിലെത്തിയത്.’- എംജി ശ്രീകുമാർ പറയുന്നു.

Read Also : ജോർജ് കുട്ടിയും കുടുംബവും തിരികെ എത്തുന്നു; ‘ദൃശ്യം 2’ അനൗൺസ്മെന്റ് വീഡിയോയുമായി മോഹൻലാൽ

മലയാളികൾക്ക് മറക്കാൻ സാധിക്കാത്ത നിരവധി കഥാപാത്രങ്ങളാൽ മോഹൻലാൽ പ്രേക്ഷകർക്ക് സമ്മാനിച്ചത്. തന്റെ പിറന്നാളിനും അടുത്തില്ലാതിരുന്നിട്ടും സുഹൃത്തായ ലാലു സദ്യ ഒരുക്കി തന്നുവെന്നും എംജി ശ്രീകുമാർ പറഞ്ഞു. കൊവിഡ് കാലത്തും അദ്ദേഹം സിനിമയിലെ എല്ലാവരെയും വിളിച്ച് അന്വേഷിച്ചുവെന്നും, ലാൽ വലിയ മനസിനുടമയാണെന്നും എംജി ശ്രീകുമാർ കൂട്ടിച്ചേർത്തു.

Story Highlights- mg sreekumar narrates mohanlal cinema entry story

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top