പാകിസ്താനില്‍ വിമാനദുരന്തം; പാക് എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണു

PIA aircraft crashes

പാകിസ്താനില്‍ വിമാനദുരന്തം. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം കറാച്ചിക്കടുത്ത് തകര്‍ന്നുവീണു. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് വന്ന യാത്രാവിമാനം ജിന്ന രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് തകര്‍ന്നുവീണത്. കറാച്ചി വിമാനത്താവളത്തിന് സമീപത്തുള്ള ജനവാസമേഖലയായ ജിന്ന ഗാര്‍ഡന്‍ പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. ലാന്‍ഡിംഗിന് തൊട്ടുമുന്‍പാണ് അപകടം നടന്നത്.

ലാന്‍ഡിംഗിന് തൊട്ടുമുന്‍പ് വിമാനവുമായുള്ള ബന്ധം നഷ്ടമായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 91 യാത്രക്കാരും ജീവനക്കാരും അടക്കം 98 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. വിമാനത്താവളത്തിന് സമീപത്തുള്ള അഞ്ച് കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അപകടസ്ഥലത്തേക്ക് ദ്രുതകര്‍മ സേന എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Story Highlights: PIA aircraft crashes in residential area near Karachi airportനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More