Advertisement

തിരുവനന്തപുരത്ത് മാലിന്യം തള്ളുന്നവർക്ക് എതിരെ നടപടി

May 22, 2020
2 minutes Read
waste

ഓടകളിലും മറ്റും മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളെടുക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് കാരണം ഇറച്ചി അടക്കമുള്ള മാലിന്യങ്ങൾ ഓടയിൽ തള്ളുന്നതാണ്. അട്ടക്കുളങ്ങരയിലെയും കരിമഠം കോളനിയിലെയും വെള്ളക്കെട്ടുകൾ അദ്ദേഹം സന്ദർശിച്ചു.

എസ് എസ് കോവിൽ റോഡ്, മണികണ്ഠേശ്വരം, ബൈപ്പാസ് എന്നിവിടങ്ങളിൽ വെള്ളം കയറി. മഴ കഴിഞ്ഞെങ്കിലും നഗരത്തിൽ പലയിടത്തും വെള്ളം വറ്റിയിട്ടില്ല. മലയോര മേഖലകളിലും മറ്റും മഴ ഇപ്പോഴും തുടരുകയാണ്. ചാലയിലും വേളിയിലും വെള്ളം കയറിയ സ്ഥലങ്ങളിൽ ജില്ലാ കളക്ടർ സന്ദർശനം നടത്തി. മലയോര മേഖലകളിൽ സ്ഥിതി നിയന്ത്രിതമാണെന്നും അരുവിക്കര ഡാം ഷട്ടർ തുറന്നപ്പോൾ ജലസേചന വകുപ്പ് ആളുകൾക്ക് അറിയിപ്പ് നൽകിയിരുന്നുവെന്നും കളക്ടർ വ്യക്തമാക്കി. അറിയിപ്പ് ലഭിച്ചില്ലെന്ന പരാതി പരിശോധിക്കുമെന്നും കളക്ടർ. പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്.

read also:തോട്ടപ്പള്ളി സ്പിൽവേക്ക് സമീപത്തെ കാറ്റാടി മരങ്ങൾ മുറിക്കുന്ന നടപടികൾ ആരംഭിച്ചു

കൃഷിനാശവും വീടുകളിൽ വെള്ളം കയറുന്നതുമെല്ലാം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ തുടങ്ങിയിട്ടുണ്ട്. നാട്ടുകാരിൽ പലരും പരാതിയുമായി രംഗത്തെത്തി. അതേസമയം അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Story highlights-take action against people dispose waste , collector tvm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top