തോട്ടപ്പള്ളി സ്പിൽവേക്ക് സമീപത്തെ കാറ്റാടി മരങ്ങൾ മുറിക്കുന്ന നടപടികൾ ആരംഭിച്ചു

തോട്ടപ്പള്ളി സ്പിൽവേക്ക് സമീപത്തെ കാറ്റാടി മരങ്ങൾ മുറിക്കുന്ന നടപടികൾ ആരംഭിച്ചു. എന്നാൽ, സർക്കാർ സ്വകാര്യ കമ്പനിക്ക് കരിമണൽ ഖനം ചെയ്യാൻ സൗകര്യം ഒരുക്കുന്നു എന്ന് ആരോപിച്ച് മന്ത്രി ജി. സുധാകരന്റെ ഓഫീസിലേക്ക് കോൺഗ്രസ് ജില്ല നേതൃത്വം മാർച്ച് നടത്തി. ലീഡിംഗ് ചാനലിൽ നിന്നും വെള്ളം സുഗമമായി ഒഴുക്കുന്നതിനു വേണ്ടിയാണ് മരങ്ങൾ മുറിച്ചതെന്നാണ് സർക്കാർ വിശദീകരണം. മരങ്ങൾ മുറിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ധീവര സഭ തീരദേശ മേഖലയിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വലിയ പൊലീസ് സുരക്ഷയിൽ പുലർച്ചെ അഞ്ചുമണിയോടെയാണ് മരം മുറിക്കൽ ആരംഭിച്ചത്. ലീഡിംഗ് ചാനലിൽ നിന്നും വെള്ളം സുഖമമായി ഒഴുകുന്നതിനു വേണ്ടി മരങ്ങൾ മുറിച്ചു എന്നാണ് സർക്കാർ വിശദീകരണം. എന്നാൽ, സർക്കാർ നടപടി തീരദേശ മേഖലയോടുള്ള വെല്ലുവിളിയാണെന്ന് മത്സ്യബന്ധന തൊഴിലാളികൾ പ്രതികരിച്ചു.
read also:ക്വാറന്റീനിലുള്ളവരുടെ നിരീക്ഷണത്തിന് ഓൺലൈൻ സംവിധാനം നിർബന്ധമാക്കി സർക്കാർ
സർക്കാർ നടപടി ചോദ്യം ചെയ്ത് മന്ത്രി ജി. സുധാകരന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രളയം ഒഴിവാക്കാനാണ് മണൽ നീക്കം ചെയ്യുന്നതെതെന്നും കോൺഗ്രസ് വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്നും സിപിഎം കുറ്റപ്പെടുത്തി.
അതേസമയം, തോട്ടപ്പള്ളിയിലെ മരം മുറിക്കൽ, കരി മണൽ കടത്ത് വിഷയങ്ങളിൽ പ്രതിഷേധിച്ച് നാളെ ധീവര സഭ തീരദേശ മേഖലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Story highlights-The process of cutting down windmill trees near the Thottapalli spillway has begun
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here