വിമാന സർവീസ് ഉടൻ ആരംഭിക്കരുതെന്ന് കേന്ദ്രത്തോട് തമിഴ്‌നാട് സർക്കാർ

തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം ആശങ്കാജനകമാകുന്ന സാഹചര്യത്തിൽ ഈ മാസം 31 വരെ സംസ്ഥാനത്ത് വിമാന സർവീസുകൾ നടത്തരുതെന്ന് തമിഴ്നാട് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച മുതൽ രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കാനിരിക്കെയാണ് എതിർവാദവുമായി തമിഴ്‌നാട് രംഗത്തെത്തിയിരിക്കുന്നത്.
read also:സംസ്ഥാനത്ത് മടങ്ങിയെത്തിയ 6 പ്രവാസികൾക്ക് കൊവിഡ് ലക്ഷണങ്ങൾ
കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചത് പ്രകാരം ചെന്നൈ ഉൾപ്പടെയുള്ള മെട്രോ നഗരങ്ങളിൽ നിന്നാണ് ആദ്യം വിമാന സർവീസുകൾ തുടങ്ങുന്നത്. വൈറസ് വ്യാപനം കാരണം ചെന്നൈയിൽ പൊതുഗതാഗതമടക്കം നിയന്ത്രണത്തിലാണെന്നും തമിഴ്നാട് അറിയിച്ചു.
Story highlights-Tamil Nadu government asks Center not to start flight
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here