രണ്ടാം വിവാഹം കഴിച്ച പിതാവിനെ മക്കൾ കഴുത്തറുത്ത് കൊലപ്പെടുത്തി

രണ്ടാം വിവാഹം കഴിച്ചതിന്റെ പേരിൽ തമിഴ്നാട്ടിൽ പിതാവിനെ മക്കൾ കഴുത്തറുത്ത് കൊലപ്പെടുത്തി. വൈദ്യുതി വകുപ്പ് ജീവനക്കാരനായ കനകസഭയാണ് കൊലപ്പെട്ടത്. രാത്രി ഡ്യൂട്ടിയിലായിരുന്ന കനകസഭയെ ഓഫസിന് സമീപമാണ് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇയാളുടെ മക്കളായ ആനന്ദ്(22) വിനോദി(23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അരിയാലൂർ പെരിയതിരുക്കോലം സ്വദേശിയായ കനകസഭ ആദ്യ ഭാര്യയുമായി കഴിഞ്ഞ 12 വർഷമായി പിരിഞ്ഞു കഴിയുകയാണ്. എട്ടുവർഷമായി കുടുംബക്കോടതിയിൽ വിവാഹമോചന കേസും നടന്നു വരുന്നുണ്ട്. ഇതിനിടയിലാണ് 52 കാരനായ കനകസഭ, സംഗീത എന്ന സ്ത്രീയുമായി അടക്കുന്നതും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതും.
read also:മാധ്യമ പ്രവർത്തകനെ അപമാനിച്ച കേസ്; അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു
മക്കളായ വിനോദും ആനന്ദും കനകസഭയുടെ ആദ്യഭാര്യയ്‌ക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞ ദിവസം ഇരുവരും അച്ഛനെ കാണാനെത്തിയിരുന്നു. എന്നാൽ, മക്കളേട് മോശമായാണ് കനകസഭ പെരുമാറിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനു പിന്നാലെയാണ് കനകസഭ കൊല്ലപ്പെടുന്നത്.
അതേസമയം, കനകസഭയെ മക്കൾ കൊന്നത് പിതാവ് മരിച്ചാൽ ആശ്രിത നിയമനം ലഭിക്കുമെന്നതുകൊണ്ടാണെന്നാണ് രണ്ടാം ഭാര്യ സംഗീത ആരോപിക്കുന്നത്.
Story highlights-The father of his second marriage was brutally murdered by his sons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here