തൃശൂരിൽ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയിക്കൊപ്പമുണ്ടായിരുന്നവരെ മുൻ കരുതലുകളോടെ നിരീക്ഷണത്തിലാക്കി

തൃശൂരിൽ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച 73 കാരിയായ സ്ത്രീയുടെ കൂടെയുണ്ടായിരുന്ന മൂന്ന് പാലക്കാട്, അമ്പലപ്പാറ സ്വദേശികൾ വീടുകളിൽ നിരീക്ഷണത്തിലാണെന്നും ഇന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ച് ഇവരുടെ സ്രവം പരിശോധനക്കായി എടുത്തിട്ടുണ്ടെന്നും ഡിഎംഒ കെ.പി റീത്ത അറിയിച്ചു. നിലവിൽ ഇവർക്ക് രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊ ഇല്ലായെന്ന് ഡിഎംഒ വ്യക്തമാക്കി.
ഏതെങ്കിലും തരത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുകയോ പരിശോധനാ ഫലം പോസിറ്റീവാകുകയൊ ചെയ്താൽ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്നും ഡിഎംഒ അറിയിച്ചു. മഞ്ചേശ്വരം ചെക്‌പോസ്റ്റ് വഴി മെയ് 20ന് രാവിലെയാണ് 73കാരിയായ സ്ത്രീയും രണ്ട് പുരുഷന്മാരും മറ്റൊരു സ്ത്രീയുമടങ്ങുന്ന സംഘം മുംബൈയിൽ നിന്നും നാട്ടിലേക്ക് വരുന്നത്.
Story highlight: Thrissur Today, those with covid’s dead woman have been taken into custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here