ഇന്നത്തെ പ്രധാന വാർത്തകൾ (22-05-2020)

ബാങ്ക് വായ്പകളുടെ മൊറട്ടോറിയം നീട്ടി
ബാങ്ക് വായ്പകളുടെ മൊറട്ടോറിയം നീട്ടി. മൂന്ന് മാസത്തേക്കാണ് മൊറട്ടോറിയം നീട്ടിയത്. ആർബിഐ ഗവർണർ ശക്തികാന്ത് ദാസാണ് ഇക്കാര്യം അറിയിച്ചത്.
‘ബെവ്ക്യു ആപ്പ് ഗൂഗിൾ റിജക്ട് ചെയ്തിട്ടില്ല’: ഫെയർകോഡ് ടെക്നോളജീസ് 24നോട്
സംസ്ഥാനത്ത് മദ്യ വിതരണത്തിനായി ബിവറേജസ് കോർപ്പറേഷന്റെ ആപ്പ് ഗൂഗിൾ റിജക്ട് ചെയ്തിട്ടില്ലെന്ന് ഫെയർകോഡ് ടെക്നോളജീസ് 24നോട്. ആപ്പ് പ്ലേ സ്റ്റോറിൽ അപ്പ്ലോഡ് ചെയ്തിട്ടില്ലെന്നും ഫെയർകോഡ് ഡയറക്ടർ നവീൻ ട്വന്റിഫോറിനോട് പറഞ്ഞു.
രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 6000 ൽ അധികം കൊവിഡ് കേസുകൾ
രാജ്യത്ത് കൊവിഡ് കേസുകളിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 6008 പോസിറ്റീവ് കേസുകളും 148 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 118447 ആയി. 3583 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 66330 ആണ്. 48534 പേർ രോഗമുക്തരായി.
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർധന. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 40000 കടന്നു. മുംബൈയിൽ 1382 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 776 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ കൊവിഡ് കേസുകൾ പതിമൂവായിരത്തിലേക്ക് അടുക്കുകയാണ്. ഏഴ് ഉദ്യോഗസ്ഥർക്ക് കൊവിഡ് പിടിപ്പെട്ടതിനെ തുടർന്ന് പടിഞ്ഞാറൻ ഡൽഹിയിലെ പൊലീസ് കൺട്രോൾ റൂം അടച്ചുപൂട്ടി.
Story Highlights- todays news headlines may 22
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here