തിരുവനന്തപുരത്ത് കുഞ്ഞിനെ റെയിൽവേ പാളത്തിൽ വലിച്ചെറിഞ്ഞ് യുവതിയുടെ ആത്മഹത്യാശ്രമം

കുഞ്ഞിനെ റെയിൽവേ പാളത്തിൽ വലിച്ചെറിഞ്ഞ് യുവതിയുടെ ആത്മഹത്യാശ്രമം. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. ആറ് മാസം പ്രായമുള്ള കുഞ്ഞ് ട്രെയിന് അടിയിൽപ്പെട്ട് മരിച്ചു.

read also: സൂരജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ഉത്രയുടെ അമ്മ; കേസിൽ ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച്

ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം നടന്നത്. കളിയിക്കാവിള സ്വദേശിനി അമ്പിളി(18)യാണ്
കുഞ്ഞിനെ വലിച്ചെറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ റെയിൽവേ പൊലീസിനേയും പാറശാല പൊലീസിനേയും വിവരമറിയിച്ചു. പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രയിൽ ചികിത്സയിലാണ് യുവതി.

story highlights- suicide attempt, parassalaനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More