തൊടേണ്ട, കൈയിലെത്തും; ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ തയാർ

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേരള സർക്കാർ ആരംഭിച്ച ബ്രേക്ക് ദ ചെയിൻ കാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ പുറത്തിറക്കി. സ്പർശനം ഇല്ലാതെ സാനിറ്റൈസർ ലഭ്യമാകുന്ന സാനിറ്റൈസർ ഡിസ്പെൻസർ, ഫൂട്ട് ഓപ്പറേറ്റർ എന്നീ രണ്ട് ഓട്ടോമാറ്റിക് മെഷീനുകളാണ് തയാറാക്കിയിരിക്കുന്നത്.
ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവിതരണ വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷൻ എന്നിവ സംയുക്തമായി ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കും.
Read Also:വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണ്: മുഖ്യമന്ത്രി
പ്രത്യേക സെൻസർ ഉള്ള സാനിറ്റൈസർ ഡിസ്പെൻസറിൽ കൈകൾ കാണിച്ചാൽ സാനിറ്റൈസർ തുള്ളികൾ ലഭ്യമാവും. കാൽ കൊണ്ട് പെഡലിൽ ചവിട്ടിയാൽ സാനിറ്റൈസർ തുള്ളികൾ ലഭ്യമാകുന്നതാണ് ഫൂട്ട് ഓപ്പറേറ്റർ. ഇതിലൂടെ പല കൈകൾ സ്പർശിക്കുന്നത് ഒഴിവാക്കാനും വൈറസ് ബാധയേൽക്കാതിരിക്കാനും സഹായിക്കുന്നു. സ്ഥാപനങ്ങൾ പൊതു സ്ഥലങ്ങൾ എന്നിവയ്ക്ക് ഇത് ഏറെ അനുയോജ്യമാണ്. ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീന്റെ വിതരണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു.
story highlight- Automatic sanitizer machine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here