ജിഎസ്ടിക്ക് മേൽ കേന്ദ്രം സെസ് ഏർപ്പെടുത്തുന്നു

വരുമാന നഷ്ടവും, സാമ്പത്തിക പ്രതിസന്ധിയും മറികടക്കാൻ പുതിയ വഴികൾ തേടി കേന്ദ്ര മന്ത്രാലയം. ഇതിനായി ജിഎസ്ടിക്ക് മേൽ 5% സെസ് ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്രം. ധനമന്ത്രാലയം കരട് നിർദേശം തയാറാക്കി. അടുത്ത മന്ത്രിസഭാ യോഗത്തിൽ അധിക സെസ് അംഗീകരിച്ചേക്കും.
കൊവിഡ് നേരിടുന്നതിനുള്ള വിഭവ സമാഹരണത്തിനാണ് സെസ്. കേരള സർക്കാർ നേരത്തെ ശുപാർശ ചെയ്ത പ്രളയ സെസിന് അനുകരിച്ചാകും നടപടി. 2018 ലെ പ്രളയ കാലത്തിന് ശേഷം ദേശവ്യാപകമായി സെസ് ഏർപ്പെടുത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് സംസ്ഥാന വ്യാപകമായി വിമർശിക്കപ്പെട്ടു. ഒടുവിൽ സംസ്ഥാനത്തിനുള്ളിൽ മാത്രം ഒരു ശതമാനം സെസ് ചുമത്താൻ അനുമതി നൽകുകയായിരുന്നു. ജിഎസ്ടി നിയമത്തിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുന്നതാണ് കേരളത്തിന്റെ ആവശ്യം എന്നായിരുന്നു അന്നത്തെ വിശദീകരണം.
എന്നാൽ ഇന്ന് കൊവിഡ് കാലത്ത് സമാന രീതിയിൽ സെസ് ചുമത്താൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. 5 ശതമാനം സെസ് ആകും ചുമത്തുക.
Story Highlights- centre imposes cess on GST
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here