കൊവിഡ്; ഗൾഫിൽ മലയാളി യുവാവ് മരിച്ചു

gulf covid death

ദുബായിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ജമീഷ് (25) ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശിയാണ്. കൊവിഡ് ബാധിച്ച് ഗൾഫിൽ വച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയാണ് ജമീഷ്. രാേഗ ബാധയെ തുടർന്ന് ഉമ്മൽ ഖുവൈനിൽ ചികിത്സയിലായിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് ഗൾഫിൽ മരിക്കുന്ന മലയാളികളുടെ എണ്ണം 101 ആയി.

Story highlights-covid19, dubai malayali, youngster died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top