കുവൈറ്റിൽ നിന്ന് കേരളത്തിലേക്ക് 97 സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ എയർലൈൻസ്

indigo

കുവൈറ്റിൽ നിന്ന് കേരളത്തിലേക്ക് 97 സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ എയർലൈൻസ്. സ്വകാര്യ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി ലഭിച്ചതിൽ പകുതിയും തങ്ങൾക്കാണ് ലഭിച്ചതെന്നും ഇൻഡിഗോ വ്യക്തമാക്കി. ഇതനുസരിച്ച് 180 സർവീസുകളാണ് ഇൻഡിഗോ എയർലൈൻസിന് അനുവദിച്ചിരിക്കുന്നത്.

Read Also:കേരളത്തിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച ആരംഭിക്കും; ആഴ്ചയിൽ 113 വിമാനങ്ങളാണ് സർവീസ് നടത്തുക

കുവൈത്ത്, ഖത്തർ, ഒമാൻ, സൗദി എന്നീ രാജ്യങ്ങളിൽനിന്ന് ആകെ 97 സർവീസും സൗദിയിൽ നിന്ന് 36, ഒമാനിൽ നിന്ന് പത്ത്, ഖത്തറിൽ നിന്ന് 28 സർവീസുകളാണ് നടത്തുക. കോവിഡ് പ്രതിരോധ മുൻകരുതലുകളെല്ലാം പാലിച്ചായിരിക്കും സർവീസുകൾ. എന്നാൽ, സർവീസ് സംബന്ധിച്ച് ഷെഡ്യൂൾ ലഭ്യമായിട്ടില്ല.

Story highlights-Indigo Airlines announces 97 flights from Kuwait to Keralaനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More