കരിപ്പൂരിൽ നിന്ന് ബെഹ്‌റിനിലേക്ക് വിമാന സർവീസ്

expatriates arrival kerala

കേരളത്തിൽ നിന്ന് ബെഹ്‌റിനിലേക്ക് വിമാന സർവീസ്. ഈ മാസം 26 നാണ് എയർ ഇന്ത്യ വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ബെഹ്‌റിനിലേക്ക് യാത്ര ഒരുക്കിയിരിക്കുന്നത്. വിമാനത്തിൽ ബെഹ്‌റിൻ പൗരൻമാർക്കും റെസിഡന്റ് പെർമിറ്റ് ഉള്ളവർക്കും യാത്ര ചെയ്യാം.

നിലവിലുള്ള ടിക്കറ്റ് നിരക്ക് 25000 രൂപയാണ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവർക്ക് ഈ വിമാനത്തിലേക്ക് ടിക്കറ്റ് മാറ്റിയെടുക്കാൻ കഴിയും. ടിക്കറ്റ് നിരക്കിൽ വ്യത്യാസം വരുന്ന തുകയും ടിക്കറ്റ് മാറ്റിയെടുക്കുന്നതിനുള്ള പണവും നൽകിയാൽ മതി.

കൂടാതെ യാത്രാ നിയന്ത്രണം കാരണം റദ്ദ് ചെയ്ത വിമാന സർവീസിൽ ടിക്കറ്റെടുത്തവരാണെങ്കിൽ നിരക്കിലെ അധികമുള്ള തുക മാത്രം നൽകിയാൽ മതി. നേരത്തെ തിരുവനന്തപുരത്ത് നിന്ന് ബെഹ്‌റിനിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് രണ്ട് പ്രത്യേക സർവീസുകൾ നടത്തിയിരുന്നു.

Read Also: തിരുവനന്തപുരം ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നലെ സംസ്ഥാനത്തേക്ക് എത്തിയത് 95 പേർ

അതേസമയം കണ്ണൂരിലേക്ക് പ്രവാസികളുമായി വീണ്ടും വിമാനമെത്തി. മസ്‌കറ്റിൽ നിന്നാണ് വെള്ളിയാഴ്ച വൈകീട്ട് 6.58ന് കണ്ണൂരിൽ വിമാനമെത്തിയത്. 177 മുതിർന്നവരും നാല് കൈക്കുഞ്ഞുങ്ങളുമടക്കം 181 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. രോഗലക്ഷണങ്ങളെ തുടർന്ന് ഈ വിമാനത്തിൽ വന്ന തൃശൂർ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്താവളത്തിലെ പരിശോധനയ്ക്കു ശേഷം ഗർഭിണികളെയും കുട്ടികളെയും ഹോം ക്വാറന്റീനിലേക്കും മറ്റുള്ളവരെ വിവിധ ജില്ലകളിലെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലേക്കും മാറ്റി.

 

karipur airport, bahrain flight serviceനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More