തിരുവനന്തപുരം ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നലെ സംസ്ഥാനത്തേക്ക് എത്തിയത് 95 പേർ

injivila checkpost location

തിരുവനന്തപുരം ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നലെ സംസ്ഥാനത്തേക്ക് എത്തിയത് 95 പേർ. ഇന്നലെ എത്തിയവരിൽ 51 പുരുഷന്മാരും 44 സ്ത്രീകളും ഉൾപ്പെടുന്നു. തമിഴ്നാട്ടിൽ നിന്ന് 91 പേരും മധ്യപ്രദേശിൽ നിന്ന് മൂന്നു പേരും ആന്ധ്രയിൽ നിന്ന് ഒരാളുമാണ് ഇന്നലെ എത്തിയത്. ഇവരിൽ റെഡ് സോണിൽ നിന്ന് വന്നത് 17 പേരാണ്. എല്ലാവരെയും വീട്ടിൽ നിരീക്ഷണത്തിന് അയച്ചു.

ഇന്നലെ എത്തിയവരിൽ തിരുവനന്തപുരം ജില്ലക്കാരായ 54 പേരും കൊല്ലം ജില്ലക്കാരായ ഏഴ് പേരും പത്തനംതിട്ട ജില്ലക്കാരായ നാല് പേരും ആല്പപുഴ ജില്ലക്കാരായ നാല് പേരും കോട്ടയം ജില്ലയിൽ നിന്നുള്ള ഒരാളും എറണാകുളം ജില്ലയിൽ നിന്നുള്ള 11 പേരും തൃശൂർ ജില്ലക്കാരായ ആറ് പേരും പാലക്കാട് ജില്ലക്കാരായ നാല് പേരും കോഴിക്കോട് ജില്ലക്കാരായ മൂന്നു പേരും കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാളും ഉൾപ്പെടുന്നു.

Story Highlights: 95 people arrived through injivila checkpost

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top