ഇ-ടോക്കണ് ഈടാക്കുന്ന 50 പൈസ ബെവ്‌കോയ്ക്ക്; ബെവ് ക്യൂ ആപ്പ് കൂടുതൽ വിവരങ്ങൾ ട്വന്റിഫോറിന്

മദ്യവിതരണത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ ബെവ് ക്യൂ ആപ് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ട്വന്റിഫോറിന്. ബെവ് ക്യൂ ആപ് ഇ-ടോക്കണിന് ഉപഭോക്താവിൽ നിന്ന് 50 പൈസ ഈടാക്കും. ബാറുകളും ബിയർ-വൈൻ പാർലറുകളുമാണ് ഈ തുക നൽകേണ്ടത്. തുക ലഭിക്കുക ബെവ്‌കോയ്ക്ക് ആയിരിക്കും.
സ്വകാര്യ കമ്പനിക്ക് പണം ലഭിക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

ഇന്ന് ഉച്ചയ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ബെവ് ക്യൂ ആപ്പിൽ വൻ അഴിമതിയുണ്ടെന്ന് ആരോപിച്ചത്. 50 പൈസ വീതം സ്വകാര്യ കമ്പനിക്ക് പോകും വിധമായിരുന്നു കരാർ എന്നായിരുന്നു ആരോപണം. എന്നാൽ ഇത് തെറ്റാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന 50 പൈസ ബെവ്‌കോയ്ക്കായിരിക്കും ലഭിക്കുക എന്നാണ് ട്വന്റിഫോറിന്റെ അന്വേഷണത്തിൽ വ്യക്തമായത്. എസ്എംസ് ചെലവ് എന്ന നിലയിലാണ് 50 പൈസ ഈടാക്കുന്നത്.

read also: ബെവ്ക്യൂ ആപ്പിലും അഴിമതി ആരോപിച്ച് ചെന്നിത്തല; തള്ളി എക്‌സൈസ് വകുപ്പ് മന്ത്രി

ആപ്പ് വികസിപ്പിക്കുന്നതിനായി 29 സ്റ്റാർട്ട് അപ്പ് കമ്പനികളാണ് അപേക്ഷ നൽകിയത്. ഇവരെ വിലയിരുത്തുന്നതിനായി അഞ്ച് അംഗങ്ങളുള്ള പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഐഐടി എംകെയിലെ അസിസ്റ്റന്റ് പ്രൊഫസർ അജിത് കുമാർ, ഐസിടി സിഇഒ സന്തോഷ് കുറുപ്പ്, ഇ ഗവേണിംഗ് അക്കാദമിയുടെ മേധാവി കെ ശബരീഷ്, കെഎസ്ബിസിയുടെ ഐടി തലവനായ ശ്രീജിത്ത് എസ്, കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ ടെക്‌നിക്കൽ ഓഫീസറായ വരുൺ ജി എന്നിവരായിരുന്നു സമിതി അംഗങ്ങൾ. ചുരുക്കപ്പട്ടികയിൽ അഞ്ച് സ്ഥാപനങ്ങളെത്തി. ഇതിൽ നിന്നാണ് ഫെയർ കോഡ് എന്ന കമ്പനിയെ തെരഞ്ഞെടുത്തത്.

ബെവ് ക്യൂ ആപ് വികസിപ്പിച്ചതിന് സ്റ്റാർട്ട് അപ്പ് കമ്പനിക്ക് സർക്കാർ നൽകുന്നത് 2,53000 രൂപയാണ്. ആപ്പ് പ്രവർത്തന സജ്ജമാകുന്ന മുറയ്ക്ക് സാമ്പത്തിക ഇടപാടുകൾ അവസാനിക്കും.

Story highlights- bev q, bevco, start up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top