മുംബൈയിൽ മദ്യം വീട്ടിലെത്തിച്ച് നൽകാൻ അനുമതി

മുംബൈ നഗരത്തിൽ മദ്യം വീടുകളിൽ എത്തിച്ച് നൽകും. ബ്രിഹൻ മുംബൈ കോർപറേഷൻ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി. കൊറോണ വൈറസ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളെ മാറ്റി നിർത്തിയാണ് ഹോം ഡെലിവെറി സംവിധാനം ഒരുക്കിയിരിക്കുന്നത്. വാട്‌സാപ്പോ വെബ്‌സെറ്റോ വഴി മദ്യം ഓർഡർ ചെയ്യാവുന്നതാണ്. ഹോം ഡെലിവറിക്ക് കൂടുതൽ പണം ഈടാക്കാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഹോം ഡെലിവറിക്കായി ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാവുന്നതാണ്.
Read Also: ജിഎസ്ടിക്ക് മേലുള്ള സെസ് : കേരളം അനുകൂലിക്കില്ലെന്ന് മന്ത്രി തോമസ് ഐസക്ക്
മഹാരാഷ്ട്രയിൽ മദ്യത്തിന്റെ ഹോം ഡെലിവറി 15ാം തിയതി മുതൽ നിലവിൽ വന്നിരുന്നു. അന്ന് മുംബൈയെയും മദ്യനിരോധനമുള്ള മൂന്ന് ജില്ലകളെയും അതിൽ നിന്ന് ഒഴിവാക്കിയിരുന്നു. മദ്യവിൽപനകേന്ദ്രങ്ങളിൽ ആളുകൾ കൂടിനിൽക്കുന്നത് തടയാനാണ് മദ്യം വീട്ടിലെത്തിച്ചുനൽകുന്നതിന് സർക്കാർ അനുമതി കൊടുത്തത്. ആദ്യം സംസ്ഥാന എക്സൈസ് വകുപ്പിന്റെ വെബ്‌സെറ്റിൽ രജിസ്റ്റർ ചെയ്ത് പെർമിറ്റ് വാങ്ങണം. പെർമിറ്റ് ലഭിക്കുന്നവർക്ക് അടുത്തുള്ള മദ്യവിൽപന കേന്ദ്രത്തിൽ നിന്ന് മദ്യം ഓർഡർ ചെയ്യാം.
മുംബൈ ഇന്ത്യയിൽ തന്നെ കൊവിഡ് വ്യാപനം ശക്തിയാർജിച്ച നഗരമാണ്. 2500ൽ അധികം പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മരണവും 800 കടന്നിട്ടുണ്ട്.
mumbai, liquor home delivery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here