ജിഎസ്ടിക്ക് മേലുള്ള സെസ് : കേരളം അനുകൂലിക്കില്ലെന്ന് മന്ത്രി തോമസ് ഐസക്ക്

kerala wont support cess on GST says thomas isaac

ജിഎസ്ടിക്ക് മേലുള്ള സെസിനെ കേരളം അനുകൂലിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഈ സാമ്പത്തിക പ്രതിസന്ധിക്കിടെ നികുതി നിരക്ക് വർധിപ്പിക്കാൻ ചിന്തിക്കുന്നത് തെറ്റാണെന്നും മന്ത്രി പറഞ്ഞു.

ജിഎസ്ടിക്ക് മേലുള്ള സെസ് ഒഴിവാക്കണം. ജിഎസ്ടി കൗൺസിലിൽ കേന്ദ്ര തീരുമാനത്തിന് പിന്തുണ ലഭിക്കില്ല. അധിക നികുതി വരുമാനമുണ്ടാകുമെന്ന് കരുതാനാകില്ലെന്നും മന്ത്രി പറഞ്ഞു. റിസർവ് ബാങ്കിൽ നിന്ന് പണമെടുത്ത് കൂടുതൽ സംസ്ഥാനങ്ങൾക്ക് നൽകുക എന്നതാണ് കേന്ദ്രത്തിന് ചെയ്യാൻ കഴിയുന്നത്. ഇതിനെ പ്രളയ സെസ്സുമായി താരതമ്യപ്പെടുത്തരുതെന്നും തോമസ് ഐസക്ക് പറഞ്ഞു.

Read Also : ജിഎസ്ടിക്ക് മേൽ കേന്ദ്രം സെസ് ഏർപ്പെടുത്തുന്നു

അതേസമയം, സംസ്ഥാനത്ത് ഈ മാസത്തെ ധനസ്ഥിതി വർധിച്ചുവെന്ന് മന്ത്രി അറിയിച്ചു. നികുതി വരുമാനം ലഭിക്കുന്നതിൽ വർധനവുണ്ടെന്നും വരുമാനത്തിന് വേണ്ടി മദ്യശാലകൾ തുറക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. തുറക്കണമെന്നുള്ളത് പൊതു തീരുമാനമാണ്. അതു നടക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Story Highlights- kerala wont support cess on GST says thomas isaac

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top