‘കോൺഗ്രസ് വിട്ടാൽ ശശി തരൂർ അനാഥനാകില്ല; വേറെ വഴികൾ നോക്കുന്നതിൽ അത്ഭുതമില്ല’: ടി എം തോമസ് ഐസക്

കോൺഗ്രസ് വിട്ടാൽ ഡോ. ശശി തരൂർ അനാഥനാകില്ലെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്. ശശി തരൂരിനെ പോലെയൊരാൾ കോൺഗ്രസിൽ ഇത്രകാലം തുടർന്നത് എങ്ങനെയെന്നത് അത്ഭുതമാണെന്നും തോമസ് ഐസക് പ്രതികരിച്ചു. ശശി തരൂർ വേറെ വഴികൾ നോക്കുന്നതിൽ അത്ഭുതമില്ല. കോൺഗ്രസിൽ നിന്ന് പലരെയും സിപിഐഎം സ്വീകരിച്ചിട്ടുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.
ശശി തരൂരിന് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയുന്ന നേതാവാണ് തരൂർ എന്നും അദ്ദേഹത്തെ വിലകുറച്ച് കാണേണ്ട കാര്യമില്ലെന്നുമായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം.
കോണ്‍ഗ്രസിന് തൻ്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റ് വഴികളുണ്ടെന്നാണ് ദി ഇന്ത്യൻ എക്സ് പ്രസിന് നൽകിയ അഭിമുഖത്തിൽ ശശി തരൂര്‍ എംപി പറഞ്ഞത്. സ്വതന്ത്രമായി അഭിപ്രായം പറയാനുളള തന്റെ അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ട് എന്നും അതുകൊണ്ടാണ് നാല് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് എന്നും ശശി തരൂർ പറഞ്ഞു.
Story Highlights : T M Thomas Issac Support over Sashi Tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here